30.9 C
Kunnamkulam
Wednesday, October 28, 2026
Home Bureaus Kechery സൗഹൃദ കൂട്ടായ്മ ‘ഓര്‍മ്മകളില്‍ ബാബു പാലിശ്ശേരി’ അനുസ്മരണ സദസ്സ് നടത്തി

സൗഹൃദ കൂട്ടായ്മ ‘ഓര്‍മ്മകളില്‍ ബാബു പാലിശ്ശേരി’ അനുസ്മരണ സദസ്സ് നടത്തി

7

സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കുന്നംകുളം പൗരാവലി ബാബു എം.പാലിശ്ശേരിയുടെ ദീപ്തമായ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിച്ചു. രാഷ്ട്രീയ, സാഹിത്യ, സംസ്‌കാരിക, കായിക മേഖലകളെ സക്രിയ പ്രവര്‍ത്തനത്തിലൂടെ പ്രോജ്ജ്വലമാക്കിയ മുന്‍ എംഎല്‍എ ബാബു എം. പാലിശ്ശേരിയുടെ സ്മരണാര്‍ത്ഥം ‘ഓര്‍മ്മകളില്‍ ബാബു പാലിശ്ശേരി ‘ എന്ന പേരില്‍ നടത്തിയ അനുസ്മരണ സദസ്സാണ് നാനാതുറകളിലുമുള്ളവരുടെ സംഗമ വേദിയായത്. ലിവാ ടവറില്‍ നടത്തിയ സമ്മേളനത്തില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്ര പാര്‍ട്ടികളുടെയും പ്രതിനിധികള്‍, മത നേതൃത്വം, കലാ – കായിക – സാംസ്‌കാരിക – വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികള്‍, ബാബു പാലിശ്ശേരിയുടെ കുടുംബാംഗങ്ങള്‍, അദ്ദേഹവുമായി സുദൃഢ ബന്ധം പുലര്‍ത്തിയവര്‍ തുടങ്ങിയവര്‍ പങ്കാളികളായി.ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത, കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട്, നഗരസഭാധ്യക്ഷ സൗമ്യ അനിലന്‍, ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി പി.ടി. അജയ് മോഹന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി. ബി. രാജീവ്, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി കെ. എസ്. രാജേഷ്, സംസ്ഥാന മുന്നോക്ക ഇ.ബി.സി. കമ്മീഷന്‍ അംഗം സെബാസ്റ്റിയന്‍ ചൂണ്ടല്‍, സിപിഐഎം ജില്ലാ കമ്മറ്റിയംഗം എം എന്‍ സത്യന്‍, ഏരിയ സെക്രട്ടറി കെ.കൊച്ചനിയന്‍, സിഐടിയു ജില്ലാ സെക്രട്ടറി എം.എന്‍.മുരളിധരന്‍, സിപിഐ മണ്ഡലം സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, സി.എം.പി. ജില്ല സെക്രട്ടറി ജെയ്‌സിംഗ് കൃഷ്ണന്‍, മലങ്കര മെഡിക്കല്‍ ആശുപത്രി സെക്രട്ടറി കെ.പി.സേക്‌സണ്‍, ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് കെ.എ. അസി, ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. താജ് പോള്‍, യൂണിറ്റി ആശുപത്രി സൂപ്രണ്ട് ഡോ. ജോഷി തോമസ്, ഡോ തോമസ് മാത്യു, നെല്‍സന്‍ ഐപ്പ്, ചെവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി.രഘുനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. ജ്യോതിഷ്, എ.എം.നിധീഷ്, ബിന്ദു ധര്‍മ്മന്‍, എം.പി. സജീപ്, പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകന്‍, നഗരസഭാ മുന്‍ ചെയര്‍മാന്‍ സീത രവീന്ദ്രന്‍, മലബാര്‍ സ്വതന്ത്ര സുറിയാനി സഭ കോപ്പറേറ്റ് മാനേജര്‍ ഫാ: വര്‍ഗീസ് വാഴപ്പിളളി, ബഥനി സ്‌കൂള്‍ സ് മാനേജര്‍ ഫാ.സക്കറിയ, പ്രിന്‍സിപ്പല്‍ എം.രാമദാസ്, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് എം.എ.കമറുദ്ദീന്‍, ബാബു പാലിശ്ശേരിയുടെ ഭാര്യ ഇന്ദിര, മകന്‍ അഖില്‍ പാലിശ്ശേരി തുടങ്ങി വിവിധ തുറകളിലുള്ള മുള്ളവര്‍
എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ പി.ജി.ജയപ്രകാശ്, സി.ഗിരീഷ് കുമാര്‍, എം.വി.പ്രശാന്തന്‍ മാസ്റ്റര്‍, എം.ബിജു ബാല്‍, മോഹന്‍ദാസ് എലത്തൂര്‍, പി.എസ്.ഷാനു, ജയപ്രകാശ് ഇലവന്ത്ര, അജിത് എം.ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!