കുന്നംകുളത്തിന്റെ ദേശീയോത്സവമായ അടുപ്പുട്ടി പള്ളി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായതിനെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ പ്രത്യേക മാസ് ക്ലീനിങ് നടത്തി. മാസ് ക്ലീനിങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍ നിര്‍വഹിച്ചു.വൈസ് ചെയര്മാന് പി.ജി. ജയപ്രകാശ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിഷ സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ഷാജി ആലിക്കല്‍, ലെബീബ് ഹസന്, രമ്യ രാജന്, അനീന, മിനി കെ.പി., ബീന ബാബു, പള്ളി ട്രസ്റ്റി പി.കെ. പ്രജോദ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രേഷ്മ, അജിത മോള് എന്നിവര്‍ പങ്കെടുത്തു.നഗരസഭയിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായി. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചു. പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തടയാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ ഇടപെടലുകളാണ് നടത്തിയത്. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം നഗരത്തിന്റെ ശുചിത്വം വേഗത്തില്‍ പുനഃസ്ഥാപിച്ച ജനപ്രതിനിധികളുടെയും ഹരിതകര്‍മ്മസേനാംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെ നാട്ടുകാരും വ്യാപാരികളും അഭിനന്ദിച്ചു.



