പാവറട്ടി പൂവത്തൂരില്‍ കൂമ്പുള്ളി പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം. കാറിന്റെ മുന്‍വശം തകര്‍ന്നു. ഇലക്ട്രിക് പോസ്റ്റും തകര്‍ന്ന നിലയിലാണ്. ബുധനാഴ്ച രാത്രി 11.50ഓടെ ആയിരുന്നു അപകടം. കാര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.



