31.6 C
Kunnamkulam
Friday, October 30, 2026
Home Bureaus Guruvayur ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.കെ. മൂര്‍ത്തിക്ക്

ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരം പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.കെ. മൂര്‍ത്തിക്ക്

10

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീ ഗുരുവായൂരപ്പന്‍ ചെമ്പൈ പുരസ്‌കാരത്തിന് പ്രശസ്ത മൃദംഗ വിദ്വാന്‍ ടി.കെ. മൂര്‍ത്തിയെ തെരഞ്ഞെടുത്തതായി ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വര്‍ണ്ണപ്പതക്കം, 50001 രൂപ, പ്രശസ്തി ഫലകം, പൊന്നാട എന്നിവയടങ്ങുന്നതാണ് പുരസ്‌കാരം . ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ദേവസ്വം നടത്തുന്ന ചെമ്പൈ സംഗീതോല്‍സവത്തിന്റെ ഉദ്ഘാടന ദിവസമായ നവംബര്‍ ആറിന് മന്ത്രി കെ.മുരളീധരന്‍ പുരസ്‌കാരം സമ്മാനിക്കും. 103കാരനായ ടി.കെ.മൂര്‍ത്തി പത്മശ്രി പുരസ്‌കാര ജേതാവാണ്. മൃദംഗ വിദ്വാന്‍മാരായ തിരുവനന്തപുരം വി.സുരേന്ദ്രന്‍,കോട്ടയം ജി.സന്തോഷ്‌കുമാര്‍, ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ്, ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്.

 

ADVERTISEMENT
error: Content is protected !!