27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മത്സരയോട്ടം; ബസുകളെ തടഞ്ഞ് ബോധവല്‍ക്കരണം നടത്തി കോണ്‍ഗ്രസ്

ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മത്സരയോട്ടം; ബസുകളെ തടഞ്ഞ് ബോധവല്‍ക്കരണം നടത്തി കോണ്‍ഗ്രസ്

98

തൃശ്ശൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്നും ഇനിയൊരു ജീവന്‍ റോഡില്‍ പൊലിയാതിരിക്കട്ടെ എന്ന സന്ദേശമുയര്‍ത്തി കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ കുന്നംകുളം ടൗണില്‍ വെച്ച് തടഞ്ഞ് ബോധവല്‍ക്കരണം നടത്തി. ബോധവല്‍ക്കരണ പരിപാടി ഡി. സി. സി. ജനറല്‍ സെക്രട്ടറി സി. ഐ. ഇട്ടി മാത്യു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് തൃശ്ശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ സമയക്രമത്തില്‍ ഗതാഗത വകുപ്പ് ഉടന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭീമ ഹര്‍ജി തയ്യാറാക്കി കേരള ഗതാഗത വകുപ്പ് മന്ത്രിക്ക് അയച്ചു കൊടുക്കുകയും ചെയ്തു.

ADVERTISEMENT
error: Content is protected !!