പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സി.ഡി.എസ്. എന്നിവയുടെ നേതൃത്വത്തില്‍ ബാലപഞ്ചായത്ത് രൂപീകരണവും, പോഷണ്‍ മായും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സി.ഡി.എസ്, എഫ്.എന്‍.എച്ച്.ഡബ്ലിയു എന്നിവയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ഓഫീസില്‍ നടത്തിയ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ നൗഫല്‍, വി.ഇ.ഒ.-ഫര്ഹാന് തുടങ്ങിയ പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍, ബാലസഭ അംഗങ്ങള്‍, സി.ഡി.എസ്. അംഗങ്ങള്‍ തുടങ്ങിയവര്‍ ഭക്ഷ്യമേളയില്‍ പങ്കെടുത്തു. കുട്ടികള്‍ അവരവരുടെ വീടുകളില്‍ നിന്ന് ഉണ്ടാക്കികൊണ്ടുവന്ന പോഷക സമൃദ്ധമായ പലഹാരങ്ങള്‍ ഭക്ഷ്യമേളയില്‍ പ്രദര്‍ശിപ്പിക്കുകയും അതിന്റെ പോഷക മൂല്യങ്ങള്‍ പറഞ്ഞ് നല്‍കുകയും ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ബിന്ദു ടീച്ചര്‍ സ്വാഗതവും ബാലസഭ റിസോര്‍സ്പേഴ്സന്‍ ഗിരിജ രാജന് നന്ദിയും പറഞ്ഞു.



