ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനും സാമൂഹിക സമത്വത്തിനും വേണ്ടിയുള്ള ചരിത്രപോരാട്ടത്തിന്റെ ഓര്‍മകള്‍ പുതുക്കി ഗുരുവായൂരില്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ 95-ാം വാര്‍ഷികാചരണം നടന്നു. സത്യഗ്രഹത്തിന്റെ ചരിത്രപ്രാധാന്യം അനുസ്മരിച്ച് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലുള്ളവര്‍ സത്യഗ്രഹ സ്മാരക സ്തൂപത്തിന് മുന്നില്‍ ഒത്തുചേര്‍ന്നു. പുഷ്പാര്‍ച്ചനയോടെയാണ് സ്മരണാചരണ പരിപാടികള്‍ക്ക് തുടക്കമായത്. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് എ.വി. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സ്മാരക സ്തൂപം ചരിത്രമണ്ഡപമായി ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍.കെ. അക്ബര്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുനിത അരവിന്ദന്, മമ്മിയൂര്‍ ദേവസ്വം ചെയര്മാന് ജി.കെ. പ്രകാശന് എന്നിവര്‍ മുഖ്യാതിഥികളായി. സമിതി ചെയര്മാന് മൗന യോഗി സ്വാമി ഹരിനാരായണന് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്മാന് കെ.കെ. ജ്യോതിരാജ്, കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണന്, ബിന്ദു നാരായണന്, സി.പി.എം. ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, അരവിന്ദന് പല്ലത്ത്, സേതു തിരുവെങ്കിടം, പി.എസ്. പ്രേമാനന്ദന്, കോണ്‍ഗ്രസ് നേതാക്കളായ ആര്. രവികുമാര്‍, കെ.പി. ഉദയന്‍, ടി.എന്‍. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.കേരള മാഹാത്മജി സാംസ്കാരിക വേദിയുടെയും കേരള സര്‍വോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലും സത്യഗ്രഹ സ്മരണ പുതുക്കി. സര്‍വോദയ നേതാവ് എം.പി. പീതാംബരന്, കേരള മാഹാത്മജി സാംസ്കാരിക വേദി പ്രസിഡന്റ് സജീവന് നമ്പിയത്ത്, സ്വാതന്ത്ര്യസമര സേനാനികളുടെ മക്കളായ ജയറാം തിരുവത്ര, പുതുശ്ശേരി രവീന്ദ്രന്, വി.കെ. ജയരാജ്, മാധ്യമപ്രവര്ത്തകന് വി.പി. ഉണ്ണികൃഷ്ണന്, ആചാര്യ സി.പി. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിലും സത്യഗ്രഹ സ്മാരക സ്തൂപത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.



