32.3 C
Kunnamkulam
Sunday, November 1, 2026
Home Bureaus Punnayurkulam എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ കിബ്തിയ അഷറഫിനെ ആദരിച്ചു

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഡോക്ടര്‍ കിബ്തിയ അഷറഫിനെ ആദരിച്ചു

17

എം.ബി.ബി.എസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ വടക്കേക്കാട് നായരങ്ങാടി അണ്ടിക്കോട്ടില്‍ അഷറഫിന്റെ മകള്‍ ഡോക്ടര്‍ കിബ്തിയ അഷറഫിനെ, കടവ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.വി. റഷീദ് അധ്യക്ഷത വഹിച്ചു. കടവ് കൂട്ടായ്മ പ്രസിഡന്റ് റഷീദ് അരിമ്പൂരയില്‍, കടവ് സ്ത്രീ കൂട്ടായ്മ മെമ്പര്‍ മേപ്പാട്ട് ആരിഫ ബാബു, ഷക്കീര്‍ അണ്ടിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!