31.2 C
Kunnamkulam
Sunday, November 1, 2026
Home Bureaus Kechery മറ്റം സി.എല്‍.സി. ശതാബ്ദി വര്‍ഷം; കേശദാനം സംഘടിപ്പിച്ചു

മറ്റം സി.എല്‍.സി. ശതാബ്ദി വര്‍ഷം; കേശദാനം സംഘടിപ്പിച്ചു

8

മറ്റം സി.എല്‍.സി. ശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുമായി ചേര്‍ന്നു കേശദാനം സംഘടിപ്പിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗ് നിര്‍മ്മിക്കുന്നതിനായി 12 പേരാണ് കേശദാനം നടത്തിയത്. 1926 നവംബര്‍ 28 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ ധന്യന്‍ അഗസ്റ്റിന്‍ ജോണ്‍ ഊക്കനച്ഛന്റെ നേത്യത്വത്തില്‍ ആരംഭിച്ച മരിയന്‍ സൊഡാലിറ്റി ശതാബ്ദിവര്‍ഷ സമാപനത്തില്‍ എത്തിനില്‍ക്കുകയാണ്. 2026 നവംബര്‍ 22 ന് മറ്റം സി.എല്‍.സി. ശതാബ്ദി വര്‍ഷ സമാപനം ആഘോഷിക്കുകയാണ്. സമ്മേളനത്തില്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ആഘോഷിക്കും. വികാരി ഫാ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, സഹ വികാരി ഫാ. ജിയോ വേലൂക്കാരന്‍, ആനിമറ്റര്‍ സിസ്റ്റര്‍ ലിനി മരിയ, ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!