30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Kechery ബൈക്കിന്റെ ചാവി നല്‍കാത്തതില്‍ തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

ബൈക്കിന്റെ ചാവി നല്‍കാത്തതില്‍ തര്‍ക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍

36

ബൈക്കിന്റെ ചാവി നല്‍കാത്തതുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വീട്ടില്‍ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കുന്നംകുളം പോലീസിന്റെ റൗഡി ലിസ്റ്റിലുള്ള കേച്ചേരി മണലി സ്വദേശി പുതിയിടത്തുവീട്ടില്‍ മുഹമ്മദ് റബീഹാണ് (25) അറസ്റ്റിലായത്.2026 ഒക്ടോബര്‍ 30ന് രാത്രി 10: 30ഓടെയാണ് കേസിന് ആസ്പദമായ സംഭവം.കേച്ചേരി മണലി തെങ്ങ് പ്രദേശത്തുള്ള നീളംപറമ്പ് വീട്ടില്‍ ആഷിഖിന്റെ മകന്‍ ഷിയാസാണ് (22) ആക്രമണത്തിന് ഇരയായത്. പരാതിക്കാരനായ ഷിയാസിന്റെ സുഹൃത്ത് സഞ്ജു ഉപയോഗിച്ചിരുന്നതും സഹോദരിയുടെ ഉടമസ്ഥതയിലുള്ളതുമായ ബൈക്കിന്റെ താക്കോല്‍ പ്രതിക്ക് നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.കേച്ചേരിയിലുള്ള ഷിയാസിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയശേഷം സുഹൃത്ത് സഞ്ജുവിന്റെ വീട്ടുമുറ്റത്തേക്ക് കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായാണ് പരാതി.തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കയറ്റി മര്‍ദ്ദിച്ചതായും പരാതിയില്‍ പറയുന്നു.ഷിയാസിനെ വീട്ടില്‍ തിരിച്ചെത്തിച്ച സമയത്ത് ഉമ്മയെയും ചേച്ചിയെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.സംഭവത്തില്‍ കുന്നംകുളം പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. സഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൈജുവിന്റെ നേതൃത്വത്തിലാണ് കേസേന്വേഷണം നടക്കുന്നത്.

 

ADVERTISEMENT
error: Content is protected !!