30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Punnayurkulam ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ ജപമാല മാസാചാരണത്തിന് സമാപനം

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ ജപമാല മാസാചാരണത്തിന് സമാപനം

7

ആറ്റുപുറം സെന്റ് ആന്റണിസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ ജപമാല മാസാചാരണത്തിന്റെ സമാപനം കുറിച്ചു ജപമാല റാലി നടത്തി.എല്ലാ കുടുംബങ്ങളില്‍ നിന്ന് കോര്‍ത്തു കൊണ്ടുവന്ന കൊന്തകള്‍ വികാരി ഫാദര്‍ ജിയോ കടവി വെഞ്ചരിച്ചു നല്‍കിയതിന് ശേഷം ജപമാല റാലിക്ക് തുടക്കം കുറിച്ചു,ആല്‍ത്തറ സെന്ററിലെ സെന്റ് മേരിസ് കാപ്പേളയിലേക്ക് നടത്തിയ റാലിയില്‍കുടുംബ യൂണിറ്റുകളുടെ വിവിധ ദൃശ്യ വേഷവിധാനങ്ങള്‍ ഒരുക്കിയിരുന്നു.മുത്തുകുടകളും, ഫാന്‍സി കളര്‍ കുടുകളും, പേപ്പല്‍ പതാകയും റാലിക്ക് പകിട്ടാര്‍ന്നു. പള്ളിക്കു മുന്നില്‍ കുടുംബ യൂണിറ്റുകള്‍ ഒരുക്കിയ പരിശുദ്ധ മാതാവിന്റെ വിവിധ തരത്തിലുള്ള വേഷങ്ങള്‍ ആത്മീയ ചൈതന്യ മുളവാക്കി. റാലി സമാപനത്തോടെ പള്ളിയില്‍ ഫാദര്‍ ജിയോ കടവിയുടെ കര്‍മികത്വത്തില്‍ പരിശുദ്ധ വാഴ്വ് നടത്തുകയും മാതൃവേദി സംഘടന ഒരുക്കിയ പായസവിതരണവും ഉണ്ടായിരുന്നു. സിസ്റ്റര്‍ ഫ്ളവര്‍ ലെറ്റ്, സിസ്റ്റര്‍ പാദുവ, സിസ്റ്റര്‍ കരോളിന്‍,പള്ളി ട്രസ്റ്റി മാരായ സി. വി. ജേകബ്, സിഎ ബോസ്, എം ആര്‍ ഷെജി, കേന്ദ്ര സമിതി കണ്‍വീനര്‍ ആന്റോ പുത്തൂക്കര, ഭാര വാഹികളായ കെ കെ ബെന്നി, സിഎല്‍ ജോയ്, ഇടവക സെക്രട്ടറി കെജെ ജിജോ, യൂണിറ്റ് ഭാരവാഹികള്‍, സംഘടന ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!