നവംബര്‍ രണ്ട് , അനശ്വര രക്തസാക്ഷി എ.ബി ബിജേഷിന്റെ പതിനേഴാം രക്തസാക്ഷിത്വ ദിനാചരണം നടത്തി. എഴഞ്ഞി എം .ഡി കോളേജില്‍ നിന്നും എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ ആഭിഖ്യത്തില്‍ കോളേജാങ്കണത്തിലെ സ്മൃതി മണ്ഡപത്തില്‍യൂണിറ്റ് പ്രസിഡണ്ട് ആദികേശ് പതാക ഉയര്‍ത്തി പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു കോളേജില്‍ നിന്നാരംഭിച്ച പ്രകടനം കോട്ടേല്‍ ഒറ്റപ്പിലാവില്‍ വെച്ച് സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ യും ചേര്‍ന്ന് റെഡ് വൊളണ്ടിയര്‍ മാര്‍ച്ചോടെ സമ്മേളന നഗരിയില്‍ സമാപിച്ചു.അനുസരണ പൊതു സമ്മേളനം എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്‍ അധ്യക്ഷനായി.ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ബാലാജി, ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗം എം എന്‍ സത്യന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം എറിന്‍ ആന്റണി, എസ് എഫ് ഐ ജില്ല സെക്രട്ടറി ടി അഭിജിത്ത്, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍, എം എന്‍ മുരളീധരന്‍, കെ ഇ സുധീര്‍, നിധിന്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.



