കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബഡ്‌സ് സ്‌കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കഴിവുകള്‍ വികസിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന ശേഷീവികസന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചമ്മന്നൂര്‍ ഹെവന്‍ ബഡ്‌സ് സ്‌കൂളില്‍ നടത്തി. പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ദേവകി ശ്രീധരന്‍, ഹെവന്‍ ബഡ്‌സ് സ്‌കൂള്‍ സ്‌പെഷ്യല്‍ ടീച്ചര്‍ കെന്‍സ നര്‍ഗീസ് ,പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അഷ്‌കര്‍ അറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കിഡ്സ്‌കേപ്പ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, കൊടുങ്ങല്ലൂരിലെ സീനിയര്‍ ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ് പി എം ഹസ്‌നീം പരിശീലന ക്ലാസ്സ് നയിച്ചു. കുട്ടികളുടെ ദൈനംദിന ജീവിത നൈപുണികള്‍, സ്വയംപര്യാപ്തത, പ്രവര്‍ത്തനശേഷി എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങളും പരിശീലന രീതികളും സെഷനില്‍ പരിചയപ്പെടുത്തി.



