30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Perumpilavu യാത്രക്കാര്‍ക്ക് ആശ്വാസം; രാത്രി കെഎസ്ആര്‍ടിസി പ്രീമിയം ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ ഫാസ്റ്റ് ബസുകളും പെരുമ്പിലാവില്‍ നിര്‍ത്തും

യാത്രക്കാര്‍ക്ക് ആശ്വാസം; രാത്രി കെഎസ്ആര്‍ടിസി പ്രീമിയം ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ ഫാസ്റ്റ് ബസുകളും പെരുമ്പിലാവില്‍ നിര്‍ത്തും

18

യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം. രാത്രി 10 മുതല്‍ രാവിലെ 6 വരെ പ്രീമിയം ഉള്‍പ്പെടെയുള്ള എല്ലാ സൂപ്പര്‍ ഫാസ്റ്റ് ബസുകളും പെരുമ്പിലാവില്‍ യാത്രക്കാരെ ഇറക്കുന്നതിനായി നിര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവായി.യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം കാറ്റഗറി ഒക്ടോബര്‍ 31 മുതല്‍ പൂര്‍ണമായും ഒഴിവാക്കി. ബസുകളെല്ലാം സാധാരണ സൂപ്പര്‍ ഫാസ്റ്റ് വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എ. കമറുദ്ദീന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഉത്തരവില്‍ സന്തോഷം അറിയിച്ച യാത്രക്കാര്‍ സര്‍ക്കാരിനും ഗതാഗത വകുപ്പിനും നന്ദി അറിയിച്ചു.

 

ADVERTISEMENT
error: Content is protected !!