ഹെഡ്ലോഡിങ് ആന്റ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സി.ഐ.ടി യു വേലൂര്‍ പഞ്ചായത്ത് സമ്മേളനം നടന്നു.സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. അഷറഫ് ഉദ്ഘാടനം ചെയ്തു.സര്‍ക്കാരിന്റെ വ്യവസായിക നയത്തിന്റെ ഭാഗമായി ചുമട്ടുതൊഴിലാളികള്‍ ഒരുപാട് തൊഴില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങളും തൊഴില്‍ സാധ്യതകളും നഷ്ടപ്പെടുന്നു.സംഘടന റിപ്പോര്‍ട്ട് സെക്രട്ടറി എ.കെ.ബൈബു അവതരിപ്പിച്ചു.സി.പി.എം വേലൂര്‍ ലോക്കല്‍ സെക്രട്ടറി അബില്‍ ബേബി,കെ.എല്‍.ഉണ്ണികൃഷ്ണനും,കെ.എ.മണികണ്ഠന്,പി.എസ്.സുഭാഷ് എന്നിവര്‍ സംസാരിച്ചു.



