30.7 C
Kunnamkulam
Monday, November 2, 2026
Home Bureaus Chavakkad റേഷന്‍ വിതരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.കെ.ആര്‍.ആര്‍.ഡി.എ ചാവക്കാട് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

റേഷന്‍ വിതരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.കെ.ആര്‍.ആര്‍.ഡി.എ ചാവക്കാട് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി

7

റേഷന്‍ വിതരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ എ.കെ.ആര്‍.ആര്‍.ഡി.എ ചാവക്കാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ചാവക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗവും ധര്‍ണയും വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി ബാബു ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പി.കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് വൈസ് പ്രസിഡന്റുമാരായ കെ.ഡി. വീരമണി, എ. സോമസുന്ദരന്‍, താലൂക്ക് ഭാരവാഹികളായ ഉമ്മര്‍ മുക്കണ്ടത്ത്, ട്രഷറര്‍ വി.കെ. ജോണി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സി.വി. രാജീവ് നന്ദി പറഞ്ഞു.

 

 

ADVERTISEMENT
error: Content is protected !!