30.5 C
Kunnamkulam
Monday, November 2, 2026
Home Bureaus Erumapetty എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്‌കൂളില്‍ ‘നവരുചി 2026’ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്‌കൂളില്‍ ‘നവരുചി 2026’ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

1

എരുമപ്പെട്ടി ഹോപ്പ് പബ്ലിക് സ്‌കൂളില്‍ നവരുചി 2026 എന്ന പേരില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകളും വിഭവസമൃദ്ധമായ ഭക്ഷണ വിഭവങ്ങളുമായി നടന്ന പരിപാടി ഏറെ ശ്രദ്ധേയമായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിലും സഹകരണത്തോടെയുമാണ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചത്. 13 സ്റ്റാളുകളിലായി വിവിധതരം രുചികരമായ ഭക്ഷണവിഭവങ്ങള്‍ അണിനിരത്തി. നാടന്‍ വിഭവങ്ങള്‍ മുതല്‍ വ്യത്യസ്തമായ രുചിക്കൂട്ടുകള്‍ വരെ ഉള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റ് സന്ദര്‍ശകര്‍ക്ക് വേറിട്ടൊരു ഭക്ഷണാനുഭവമായി. സ്‌കൂള്‍ മാനേജര്‍ അബൂബക്കര്‍ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.എം.ഷിഫ അധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് സതീഷ് ബാബു, മദര്‍ പി.ടി.എ. പ്രസിഡന്റ് പ്രസീജ കുമാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.ഫുഡ് ഫെസ്റ്റില്‍ പങ്കെടുത്ത ഓരോ ക്ലാസിനും പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.

 

ADVERTISEMENT
error: Content is protected !!