30.5 C
Kunnamkulam
Monday, November 2, 2026
Home CCTV Desk സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാ പുരസ്‌കാരം; തൃശ്ശൂര്‍ മികച്ച ജില്ല

സംസ്ഥാന സര്‍ക്കാര്‍ ഭരണഭാഷാ പുരസ്‌കാരം; തൃശ്ശൂര്‍ മികച്ച ജില്ല

9

സംസ്ഥാന സര്‍ക്കാരിന്റെ 2026-ലെ ഭരണഭാഷാ പുരസ്‌കാരത്തില്‍ മികച്ച ജില്ലയായി തൃശ്ശൂരിനെ തിരഞ്ഞെടുത്തു. ഭരണരംഗത്ത് മാതൃഭാഷയായ മലയാളത്തിന്റെ ഉപയോഗം വ്യാപകമാക്കുന്നതിനും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സാംസ്‌കാരിക തലസ്ഥാനത്തെ ഈ അഭിമാനനേട്ടത്തിന് അര്‍ഹമാക്കിയത്. ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളിലെ ജീവനക്കാരുടെയും കൂട്ടായ പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ്. വ്യക്തമാക്കി. ഔദ്യോഗിക ഫയലുകള്‍, ഉത്തരവുകള്‍, പൊതുജനങ്ങളുമായുള്ള ആശയവിനിമയം എന്നിവയിലെല്ലാം മലയാളത്തിന്റെ സമഗ്രമായ ഉപയോഗം ഉറപ്പാക്കാന്‍ ജില്ലയിലെ വിവിധ ഓഫീസുകള്‍ക്ക് സാധിച്ചിട്ടുണ്ട്.ഭരണനിര്‍വഹണത്തില്‍ മാതൃഭാഷയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഈ പുരസ്‌കാരം ഊര്‍ജ്ജം പകരുമെന്ന് കളക്ടര്‍ പറഞ്ഞു. മലയാളത്തിന്റെ പാരമ്പര്യവും തനിമയും ഭരണതലത്തില്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുമെന്നും ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നതായും കളക്ടര്‍ അറിയിച്ചു. സംസ്ഥാന രൂപീകരണ ദിനമായ കേരളപ്പിറവി ദിനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം പുറത്തുവന്നത്.

 

ADVERTISEMENT
error: Content is protected !!