രണ്ടു ദിവസങ്ങളിലായി നടന്നുവന്നിരുന്ന ബാലസംഘം ജില്ല സമ്മേളനം സമാപിച്ചു.അരിമ്പൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സജ്ജമാക്കിയ അഭിഷേക് നഗറില്‍ നടന്ന പ്രതിനിധി സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ പൊതുചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെകട്ടറി ഡി.എസ്.സന്ദീപും ജില്ലാ സെക്രട്ടറി സാന്‍ജോ തോമസും മറുപടി പറഞ്ഞു സംസ്ഥാന ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, എക്‌സി യൂട്ടീവ് അംഗം എ. അശ്വതി, ഇ. ആര്‍. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.എന്‍. മുഹമ്മദ് ഹിഷാം (പ്രസിഡണ്ട്) ഫാത്തിമ സനം (സെക്രട്ടറി) എസ്. ബസന്ത്‌ലാല്‍ (കണ്‍വീനര്‍ നൗമി പ്രസാദ് (കോ- ഓര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ജില്ലാകമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തിന് ശേഷം അരിമ്പൂര്‍ സെന്ററില്‍ കെ.കെ.രഘുനാഥന്‍ മാസ്റ്ററുടെ നാമധേയത്തില്‍ ഒരുക്കിയ നഗറില്‍ നടന്ന പൊതു സമ്മേളനം മുന്‍ വിദ്യാഭാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എം എന്‍. എ ഉദ്ഘാടനം ചെയ്തു. ബാല സംഘം ജില്ലാ പ്രസിഡണ്ട് ടി എന്‍ മുഹമ്മദ് ഹിഷാം അധ്യക്ഷനായി. സി. പി. ഐ. എം. മണലൂര്‍ ഏരിയാ സെക്രട്ടറി പി.എ. രമേശന്‍, സംസ്ഥാന സെക്രട്ടറി ഡി.എസ്.സന്ദീപ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സാന്‍ജോ തോമസ്, കെ.എസ് ദേവിക ജില്ലാസെക്രട്ടറി ഫാത്തിമ സനം എന്നിവര്‍ സംസാരിച്ചു.



