ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകളെന്ന് പ്രൊഫ സി.രവീന്ദ്രനാഥ് എം.എല്‍.എ. എളവള്ളി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാധാരണ ജനവിഭാഗങ്ങളുടെ വിശ്വാസം ആര്ജ്ജിക്കാനായതാണ് സഹകരണ ബാങ്കുകളുടെ വിജയമെന്നും, ആഗോളതലത്തില്‍ തന്നെ വലിയ ബാങ്കിംഗ് സ്ഥാപനങ്ങള്‍, തകര്‍ന്നത് ആനവിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയാതെ പോയതിന്റെ ഭാഗമാണെന്നും എം.എല്‍.എ. പറഞ്ഞു. ഗ്രാമീണ ജനതയുടെ സാമ്പത്തിക ആവശ്യങ്ങളോട് നീതിപൂര്‍വ്വമായ ഇടപെടല്‍ നടത്തി, അവളുടെ ജീവിതത്തിന്റെ ഭാഗമായ സഹകരണ ബാങ്കുകളെ തര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനുള്ള ജനകീയ കരുത്ത് സഹകരണ പ്രസ്ഥാനത്തിനുണ്ടെന്നും പ്രൊഫ.രവീന്ദ്രനാഥ് കൂട്ടി ചേര്‍ത്തു. വായ കാര്‍ത്ത്യായനി ക്ഷേത്രാങ്കണത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ ബാങ്ക് പ്രസിഡണ്ട് കെ.പി. രാജു അധ്യക്ഷനായി. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ യു സരിത, കേരള ബാങ്ക് ഡയറക്ടര്‍ എം. ബാലാജി എന്നിവര്‍ മുഖ്യാതിഥികളായി. വാഹനവായ്പ പദ്ധതിയുടെ ഉദ്ഘാടനം എം. ബാലാജി നിര്‍വ്വഹിച്ചു ചാവക്കാട് താലൂക്ക് സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് അഡ്വ പി. ആര്. വാസു, ജില്ലാ പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പില്‍, എളവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന് മൂക്കോല, ബാങ്ക് സെക്രട്ടറി എ.എം. ബിനി, മുല്ലശ്ശേരി ബോക്ക് പഞ്ചായത്ത്, എളവള്ളി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗങ്ങള്‍, സഹകരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ജീവനക്കാരുടെ പ്രതിനിധികള്‍, സഹകാരികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു വാക മാലതി യു. പി. സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച് വര്ണ്ണകുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത് എത്തി സമാപിച്ച ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്.
Home Bureaus Perumpilavu ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകള്‍; പ്രൊഫ സി.രവീന്ദ്രനാഥ്



