തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്, നിര്‍മ്മലം പദ്ധതി എന്നിവയുടെ സഹകരണത്തോടെ ചാവക്കാട് നഗരസഭ സംഘടിപ്പിക്കുന്ന ഐ സി 100 ചലഞ്ച് ഐ കെയര്‍, ഐ ക്ലീന്‍, ഐ കമ്മിറ്റ് പദ്ധതിയുടെ ഉദ്ഘാടനവും നഗരസഭാതല ശുചീകരണവും നടന്നു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച്. അക്ബര്‍ ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബിന്‍സി സന്തോഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 33 വാര്‍ഡുകളിലും ശുചീകരണത്തിനായി പ്രത്യേക പോയിന്റുകള്‍ കണ്ടെത്തി വാര്‍ഡ് തലത്തില്‍ ശുചീകരണം നടത്തുകയും, അവ തുടര്‍ച്ചയായി പരിപാലിക്കുകയും ചെയ്യും.ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. എച്ച്. സലാം, ക്ലീന്‍ സിറ്റി മാനേജര്‍ ഷമീര്‍ എം., വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. ഐ. വിശ്വംഭരന്, കെ. റീന, ശൈലജ വാസുദേവന്‍, വി. ജി. സഹദേവന്, മറ്റ് കൗണ്‍സിലര്‍മാര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



