കൂടല്‍മാണിക്യം ദേവസ്വം കീഴടമായ ആളൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്നു വന്നിരുന്ന ദ്രവ്യകലശത്തിന് സമാപനമായി. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും ആണ്ടലാടി ദിവാകരന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ നടന്നു വന്നിരുന്ന ദ്രവ്യകലശത്തിനാണ് സമാപനമായത്. ദ്രവ്യകലശത്തോടനുബന്ധിച്ച് ദിവസവും രാവിലെ നടതുറക്കലിന് ശേഷം നിര്‍മ്മാല്യ ദര്‍ശനം, മലര്‍ നിവേദ്യം ഗണപതിഹോമം വൈകിട്ട് ദീപരാധന ഭഗവത് സേവ എന്നിവയും നടന്നു വൈകിട്ട് സാംസ്‌കാരിക സമ്മേളനം, ഭക്തി ഗാനമേള ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ഓട്ടന്‍ തുള്ളല്‍ പഞ്ചമദ്ദളകേളി, തിരുവാതിരകളി, നൃത്തനൃതൃങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി പ്രൊഫ സി.രവീന്ദ്രനാഥ് എം.എല്‍ എ, പെരുവനം കുട്ടന്‍ മാരാര്‍ വടക്കുമ്പാട്ട് നാരായണന്‍, എഴിക്കോട് കൃഷ്ണന്‍ നമ്പൂതിരി, എന്‍ ഹരിന്ദ്രന്‍ മാസ്റ്റര്‍ ആലങ്കോട് ലീലാകൃഷ്ണന്‍, നെടുമ്പള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട്, സ്വാമി കൃഷ്ണാനന്ദ സരസ്വതി,ആര്‍.എല്‍.വി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളില്‍ സംസാരിച്ചു ദിവസവും രാത്രി കലാപാടികള്‍ക്ക് ശേഷം ഭക്ത ജനങ്ങള്‍ക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. സമാപന ദിവസമായ ചൊവ്വാഴ്ച ഉച്ചയ്ക്കും വിഭവസമൃദ്ധമായ പ്രസാദ ഊട്ട് ഉണ്ടായിരുന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ പി. എന്‍. വേണുഗോപാല്‍, വി.ജയശങ്കര്‍ കെ.കെ. സതീഷ് എന്നിവര്‍ പരിപാടികള്‍ക്ക് നേകൃത്വം നല്‍കി.



