32 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

11

സി പി ഐ (എം) പണ്ടാറക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡി വൈ എഫ് ഐ എളവള്ളി മേഖല പ്രസിഡണ്ടും ചിറ്റാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്ന എം.കെ വിജിത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം, സി. പി. ഐ. എം എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ അനുസ്മരണങ്ങള്‍ നടന്നു. പണ്ടാറക്കാട് മോസ്‌കോ നഗറില്‍ നടന്ന അനുസ്മരണ ചടങ്ങ്‌സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍ അദ്ധ്യക്ഷനായി. പി.ജി സുബിദാസ്, ആഷിക് വലിയകത്ത് കെ.യു സരിത, കെ.സച്ചിന്‍ , കെ.പി രാജു , ടി.കെ സംഞ്ജിത്ത്, ടി.കെ ചന്ദ്രന്‍, പി.വി അശോകന്‍ , ടി.എന്‍ ലെനിന്‍ എന്നിവര്‍ സംസാരിച്ചു.കെ.ജി മനോഹരന്‍ ശ്രീകുമാര്‍ വാക, വി എ പ്രമോദ്, എ.പി സുനില്‍ , ഉണ്ണികുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകീട്ട് പ്രകടനവും പൊതുയോഗവും നടക്കും. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം ജംഷീദലി പൊതുയോഗം ഉദ്ഘാടനം ചെയ്യും.

 

ADVERTISEMENT
error: Content is protected !!