അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി.ഫ്രാന്‍സിസ് സേവ്യറിന്റെയും ,പരിശുദ്ധ കന്യകാമറിയത്തിന്റെയും ,വി.സെബസ്ത്യാനോസിന്റെയും തിരുനാള്‍ നവംബര്‍ 13 ,14 ,15 , 16 തീയതികളില്‍ നടത്തും. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നവംബര്‍ 6 വെള്ളിയാഴ്ചവൈകിട്ട് 6.00 മണിക്ക് കൊടിയേറ്റത്തോടെ തുടക്കമാകും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും തിരുനാള്‍ തിരുക്കര്‍മ്മങ്ങളും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്കു റവ.ഫാ. അനീഷ് കുത്തൂര്‍ നേതൃത്വം നല്‍കും. തുടര്‍ ദിവസങ്ങളില്‍ വിവിധ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ നവനാള്‍ ആഘോഷങ്ങള്‍ തിരുനാള്‍ ദിനം വരെ ഉണ്ടാകും നവംബര്‍ 13 വെള്ളിയാഴ്ച, രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍, വൈകിട്ട് 6.00 മണിക്ക് ഇടവക ദിനം. ശനിയാഴ്ച, രാവിലെ 6.30-ന് വിശുദ്ധ കുര്‍ബാന, തിരുനാള്‍ ആഘോഷങ്ങള്‍, രാത്രി വിവിധ കുടുംബ കൂട്ടായ്മകളുടെ അമ്പു,വള സമാപനം തുടര്‍ന്ന് ‘വര്‍ണ്ണമഴയും ഉണ്ടാകും. ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30-ന് ദിവ്യബലി, 10.00-ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, തിരുനാള്‍ പ്രദക്ഷിണം,വൈകീട്ട് 7 മണിക്ക് നാടകം അരഹ്‌ഹേറും. തിങ്കളാഴ്ച ഇടവകയിലെ സകല മരിച്ചവര്‍ക്കും വേണ്ടിയുള്ള അനുസ്മരണ ബലിയും നടത്തും. തിരുനാള്‍ ആഘോഷങ്ങള്‍ക്കു വികാരി ഫാ.ഷിന്റോ പാറയില്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോജോ വടക്കന്‍ , കൈക്കാരന്മാരായ ജെയിംസ് പേരമംഗലത്ത് , സണ്ണി വാഴപ്പിള്ളി , സേവി പേരാമംഗലത്ത്, മറ്റ് കമ്മിറ്റി കണ്‍വീനര്‍ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കും.



