31 C
Kunnamkulam
Thursday, November 5, 2026
Home Bureaus Kechery തൃശ്ശൂര്‍ ജില്ലാ തല മോക്ക് യു.എന്നിലും സോഷ്യല്‍ സയന്‍സ് എക്‌സിബിഷന്‍ സെമിനാറിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ...

തൃശ്ശൂര്‍ ജില്ലാ തല മോക്ക് യു.എന്നിലും സോഷ്യല്‍ സയന്‍സ് എക്‌സിബിഷന്‍ സെമിനാറിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിച്ചു

19

തൃശ്ശൂര്‍ ജില്ലാ തല മോക്ക് യു.എന്‍. കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം നേടിയ ഗായത്രി ഹരീഷിനെയും, കുന്നംകുളം ഉപജില്ല സോഷ്യല്‍ സയന്‍സ് എക്‌സിബിഷനില്‍ സെമിനാറില്‍ ഒന്നാംസ്ഥാനം നേടിയ പി. ആര്‍. പാര്‍വതിയെയും സി.പി.ഐ.കണ്ടാണശ്ശേരി ലോകല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗവും, ജില്ലാ പഞ്ചായത്ത് അംഗവുമായ രാകേഷ് കണിയാംപറമ്പില്‍ ഇരുവര്‍ക്കും ഉപഹാരം സമ്മാനിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി എസ് ജയന്‍, മണലൂര്‍ മണ്ഡലം കമ്മറ്റി അംഗം സി.ജെ.ജിജു, സിപിഐ കണ്ടാണശ്ശേരി ലോക്കല്‍ സെക്രട്ടറിയും ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ശിവന്‍ വാക, കണ്ടാണശ്ശേരി ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സുരേഷ് വിനു, രമേഷ് കുമാര്‍ വെട്ടത്ത്, രാജീവ് അച്ചിങ്ങല്‍, കെ ഡി ഗിരീഷ് , ബിനോയി മറ്റം, ഹരീഷ് നാരായണന്‍, പി.എസ്. രേണുജന്‍ , ശാരി ശിവന്‍, കുട്ടികളുടെ കുടുംബാംഗങ്ങളായ ചന്ദ്രമണി ടീച്ചര്‍, ലിജ ടീച്ചര്‍, പ്രീത ഹരീഷ് എന്നിവര്‍ സംബന്ധിച്ചു. അരിയന്നൂര്‍ ഹരിനന്ദനത്തില്‍ ഹരീഷ് നാരായണന്റെയും പ്രീതയുടെയും മകളാണ് ഗായത്രി, പന്നിശ്ശേരി സ്വദേശി രേണുജന്റെയും, ലിജ ടീച്ചറുടെയും മകളാണ് പാര്‍വതി.

 

ADVERTISEMENT
error: Content is protected !!