തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടന്ന 32-ാമത് ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തിളങ്ങി മന്ദലാംക്കുന്ന് ജി.എഫ്.യു.പി. സ്‌കൂള്‍.തീരദേശത്തെ പരമ്പരാഗത ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള പഠനവുമായി എത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ അയിഷ അദന്‍, പി സഡ്ഡ് റിസാല്‍ എന്നിവരാണ് സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 4ന് തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജില്‍ നടന്ന ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസിലാണ് വിദ്യാലയത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായ ഇരുവരും മികച്ച വിജയം കൈവരിച്ചത്.തീരദേശ മേഖലയിലെ പരമ്പരാഗത ഔഷധ വൈവിധ്യങ്ങളെയും അവയുടെ ഉപയോഗങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ‘ഫോര്‍ഗോട്ടന്‍ ഫാര്‍മസി ഓഫ് ദി കോസ്റ്റ്’ എന്ന വിഷയത്തിലാണ് ഇരുവരും പ്രബന്ധം അവതരിപ്പിച്ചത്. ജില്ലയിലെ നിരവധി സ്‌കൂളുകളില്‍ നിന്നുള്ള കുട്ടിശാസ്ത്രജ്ഞര്‍ മാറ്റുരച്ച മത്സരത്തില്‍ നിന്നാണ് പ്രതിഭ തെളിയിച്ച് ഇവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടിയത്. കുട്ടികളുടെ ഈ നേട്ടം സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്. എല്‍ പി വിഭാഗം അധ്യാപകനായ സുബിന്റെ നേതൃത്വത്തിലായിരുന്നു ആയിരുന്നു കുട്ടികളെ മത്സരത്തിന് പ്രാപ്തരാക്കിയത്. സ്‌കൂള്‍ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, പി ടി എ അംഗങ്ങള്‍, അധ്യാപകര്‍ എം പി ടി എ അംഗങ്ങള്‍ തുടങ്ങിയവര്‍ കുട്ടികളെ അഭിനന്ദിച്ചു.
Home Bureaus Punnayurkulam 32-ാമത് ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തിളങ്ങി മന്ദലാംക്കുന്ന് ജി.എഫ്.യു.പി. സ്‌കൂള്‍



