പോര്‍ക്കുളം പഞ്ചായത്ത് 2026-27 സാമ്പത്തിക വര്‍ഷത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം, കൗ ലിഫ്റ്റ് മെഷീന്, തെരുവുനായ്ക്കള്‍ക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ് എന്നീ പദ്ധതികള്‍ക്ക് തുടക്കമായി. കമ്പിപ്പാലം വെറ്റിനറി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ ജ്യോതിഷ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വകയിരുത്തി അര്‍ഹരായ നൂറു പേര്‍ക്കാണ് പത്തു മുട്ടക്കോഴികളെ വീതം വിതരണം നടത്തിയത്. ഗുണഭോക്തൃ വിഹിതം നൂറു രൂപ അടക്കണം. അസുഖ ബാധിതയായി കിടപ്പിലായ പശുക്കളെ ഉയര്‍ത്തി നിര്‍ത്തി ചികിത്സ നടത്തുന്നതിനായി അമ്പതിനായിരം രൂപ ചിലവഴിച്ചാണ് കൗ ലിഫ്റ്റ് വാങ്ങിയത്. വെറ്റററി ആശുപത്രിയില്‍ നിന്നും ലഭിക്കുന്ന പേ വിഷബാധക്കെതിരെയുള്ള മരുന്ന്, തെരുവുനായ്ക്കളെ കണ്ടെത്തി കുത്തിവെക്കുന്നതിന് നാല്‍പ്പതിനായിരും രൂപയും പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുത്തിവെപ്പ് ആരംഭിക്കുമെന്നും, സര്‍ക്കാര്‍ നിദ്ദേശമനുസരിച്ച് തെരുവുനായ്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു. ഇതിനായി സൗജന്യമായോ, ലീസിനോ സ്ഥലം ലഭിക്കുന്ന മുറക്ക് പദ്ധതി നടപ്പിലാക്കും.



