മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ചാലിശ്ശേരി സെന്റ് ഔഗേന്‍സ് സുറിയാനി പള്ളി പെരുന്നാളാഘോഷങ്ങള്‍ സമാപിച്ചു.പെരുന്നാള്‍ തലേന്ന് വ്യാഴാഴ്ച സന്ധ്യ നമസ്കാരത്തിന് സഭാ പരമാധ്യക്ഷന്‍ സിറിള്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടായി പള്ളിയിലെത്തിയപ്പോള്‍ മെത്രപ്പോലീത്ത ധൂപപ്രാര്‍ത്ഥന , ആശീര്‍വാദം , കൈ മുത്തും നടത്തി നേര്‍ച്ച വിതരണവും , ഫേന്‍സി വെടിക്കെട്ടും ഉണ്ടായി.രാത്രി വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റിക്കാരുടെ പെരുന്നാള്‍ ആഘോഷം ഗജവീരന്മാരുടെയും , വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച് പുലര്‍ച്ച പള്ളിയില്‍ സമാപിച്ചു.വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനക്ക് സിറിള്‍ മോര് ബസേലിയോസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിച്ചു. പെരുന്നാള്‍ സന്ദേശവും ഉണ്ടായി. പകല്‍ പെരുന്നാള്‍ ഉച്ചക്ക് ആരംഭിച്ച് വൈകിട്ട് അഞ്ചിന് ദേശങ്ങളില്‍ വിളംബരം നടത്തി പള്ളിയിലെത്തി സമാപിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും കൊടിയും സ്ളീബാ, ആശീര്‍വാദം ,ശൈഹീക വാഴ്വും നടത്തി.പൊതുസദ്യയോടെ പെരുന്നാള്‍ സമാപിച്ചു.പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. വര്‍ഗ്ഗീസ് വാഴപ്പിള്ളി ,സെക്രട്ടറി രാജു എം.വി ,ട്രഷറര്‍ ബോബന് പോള്‍.സി എന്നിവര്‍ നേതൃത്യം നല്കി.



