28 C
Kunnamkulam
Friday, November 6, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

എരുമപ്പെട്ടിയില്‍ എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

18

എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടിയില്‍ നടന്നു.ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യ വിഭാഗത്തിന്റെ ആരോഗ്യ കേരളം തൃശൂര്‍ ഏകരോഗ പക്ഷാചരണത്തിന്റെ പദ്ധതിയുടെ ഭാഗമായി നടത്തുന്ന എലിപ്പനി പ്രതിരോധ ബോധവല്‍ക്കരണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്നു.എ.സി.മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് എം.എല്‍.എ പറഞ്ഞു.എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് അധ്യക്ഷയായി. ആരോഗ്യവിഭാഗം ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.സുജാത പദ്ധതി വിശദീകരിച്ചു. ഡോ.എ.കെ.ടോണി ബോധവല്‍ക്കരണ ക്ലാസ് എടുത്തു. വരവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് യു.ബി.കണ്ണന്‍, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രുതി ലാലു, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഒ.ശ്രീകൃഷ്ണന്‍, ലത മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീന സാജന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.എം.സജി, സ്വപ്ന പ്രദീപ്, എം. രവീന്ദ്രന്‍,പി.സുധാദേവി, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രബിതാ ബാലകൃഷ്ണന്‍, മെമ്പര്‍ എന്‍.കെ. കബീര്‍, ആശുപത്രി സൂപ്രണ്ട് എന്‍. രാധിക, ഡോ.നിര്‍മ്മല്‍, സി.സി.മനോജ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ബോധവത്കരണ റാലിയും ഉണ്ടായി.

ADVERTISEMENT
error: Content is protected !!