പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ നിര്‍ധന യുവാവിന്റെ ചികിത്സയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി കുടുംബം. പോര്‍ക്കുളം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിച്ചു വരുന്ന വലിയ വളപ്പില്‍ പ്രഭാകരന്റെ മകന് 44 വയസുള്ള രതീഷിന്റെ ചികിത്സക്കായാണ് കുടുംബം സഹായ അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിട്ടുള്ളത്.കഴിഞ്ഞ 9 വര്‍ഷമായി മാരകമായ പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി അവശനിലയിലാണ് രതീഷ്. മാതാവും, ഭാര്യയും, നാലാം ക്ലാസില്‍ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ടിപ്പര്‍ ഡ്രൈവറായിരുന്ന രതീഷ്. രോഗം ബാധിച്ച് ചികിത്സയിലായതോടെ രതീഷിന്റെയും, കുടുംബത്തിന്റെയും മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. തുടര്‍ന്ന് വസ്തുക്കള്‍ വിറ്റും ബന്ധുക്കളുടെയും മറ്റും സഹായത്തിലുമാണ് ചികിത്സ നടത്തി വന്നിരുന്നത്. ആദ്യഘട്ടത്തില്‍ മരുന്ന് കഴിച്ചാല്‍ സാധാരണപോലെ എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് സാധിക്കുമായിരുന്നു. എന്നാല്‍ കാലക്രമേണ മരുന്നു കഴിച്ചാല്‍ സാധാരണ
നിലയിലാകുന്ന സമയം ഏകദേശം ഒന്നര മണിക്കൂര്‍ മാത്രമാണ്. ചില സമയത്ത് കഠിനമായ വേദനയിലും ചില സമയത്ത് നിശ്ചലവസ്ഥയിലുമാകുന്ന രതീഷ്, നിരവധി ആശുപ്രതിയിലെ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സ തുടരുകയാണ്. തലച്ചോറിലെ കോശങ്ങളുടെ അപചയം മൂലം ചലനങ്ങളെയും നാഡീ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ് എന്ന അസുഖത്താല്‍ കഷ്ടപ്പെടുന്ന രതീഷിനെ മെഡിസിറ്റിലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഏക പ്രതിവിധി ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ എന്ന അത്യാധുനിക ചികിത്സ മാത്രമാണ്. മരുന്നുകള്‍ ഫലിക്കാതെ വരുന്ന ഗുരുതരമായ രോഗാവസ്ഥയില്‍ മസ്തിഷ്കത്തില്‍ നേര്‍ത്ത ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച് ചലനശേഷി നിയന്ത്രിക്കുന്നതാണ് ഈ ചികിത്സാരീതി ഇതിനായി 30 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. മാരകമായ രോഗം ബാധിച്ച ഭര്‍ത്താവിന്റെ ചികിത്സതായി മനസ്സില്‍ കരുണയുടെ ഉറവ വറ്റാത്ത സുമനസ്സുകളുടെ സഹായം തേടുകയാണ് രതീഷിന്റെ ഭാര്യ ശ്രീജ. ഈ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എത്രയും വേഗം തുക കണ്ടെത്തി ചികിത്സ ആരംഭിക്കേണ്ടതുണ്ട്പൂര്ണ്ണമായ ചികിത്സാചെലവ് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ചികിത്സ സഹായ സമിതിയെന്ന് ട്രഷറര്‍
വി.ആര്. രജ്ഞിത്ത് കുമാറും പറഞ്ഞു. രതീഷിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ഒരു നാടിന്റെ ഉദ്യമത്തില്‍ മനസ്സിലെ നന്മ വറ്റാത്തവരുടെ സഹായം കൂടി ആവശ്യമാണ്.
Home Bureaus Perumpilavu പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായ നിര്‍ധന യുവാവിന്റെ ചികിത്സയ്ക്ക് സഹായ അഭ്യര്‍ത്ഥനയുമായി കുടുംബം



