30.7 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kechery ഓട്ടോ ആന്റ് ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു ) പുവ്വത്തുര്‍...

ഓട്ടോ ആന്റ് ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു ) പുവ്വത്തുര്‍ യൂണിറ്റ് രൂപീകരിച്ചു

11

തൃശ്ശൂര്‍ ജില്ല ഓട്ടോ ആന്റ് ലൈറ്റ് മോട്ടോഴ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു ) പുവ്വത്തുര്‍ യൂണിറ്റ് രൂപീകരിച്ചു. പുവ്വത്തൂര്‍ പി.കെ കോരു മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ നടന്ന രൂപീകരണ യോഗം യൂണിയന്‍ ജില്ലാ സെക്രട്ടറി പി.കെ പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. സി എഫ് ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. പി.ജി സുബിദാസ്,കെ എസ് പ്രമോദ്, പി.ക നൗഫല്‍, ബി.ആര്‍ സന്തോഷ്, സി എഫ് രാജന്‍, ജാഫര്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് രൂപീകരണത്തിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് വിതരണവും , വാഹനങ്ങളില്‍ യൂണിയന്റെ സ്റ്റിക്കര്‍ പതിക്കുകയും വാര്‍ത്ത ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു . ഭാരവാഹികളായി ഷൈജു മുള്ളത്ത് (പ്രസിഡണ്ട്) , ജാഫര്‍ (സെക്രട്ടറി) ഷെമീര്‍ മൂത്തേടത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

ADVERTISEMENT
error: Content is protected !!