32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Kechery കേരള പ്രവാസി സംഘം കേച്ചേരി മേഖല കണ്‍വെന്‍ഷന്‍ നടന്നു

കേരള പ്രവാസി സംഘം കേച്ചേരി മേഖല കണ്‍വെന്‍ഷന്‍ നടന്നു

24

കേരള പ്രവാസി സംഘം കേച്ചേരി മേഖല കണ്‍വെന്‍ഷന്‍ നടന്നു. കേച്ചേരിസിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം ബാലാജി ഉദ്ഘാടനം ചെയ്തു . ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തംഗംപി. എം. ഉമ്മര്‍ അധ്യക്ഷനായി.കേരള പ്രവാസി സംഘം ജില്ല കമ്മറ്റി അംഗവും സഹകരണ സംഘം പ്രസിഡണ്ടുമായ മോഹന്‍ദാസ് എലത്തൂര്‍,പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ചും പ്രവാസി സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും വിശദീകരിച്ചു.
പ്രവാസി സംഘംഏരിയ സെക്രട്ടറി അബുബക്കര്‍ഏരിയ പ്രസിഡണ്ട് യു.വി. അനില്‍, സി. പി. ഐ. എം കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍ ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗവും സി.പി.ഐ. എം കേച്ചേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി കെ ഹക്കീം, സി എഫ് രാജന്‍ എന്നിവര്‍ സംസാരിച്ചു .കണ്‍വെന്‍ഷന്‍ ഭാരവാഹികളായിസി എഫ്. രാജന്‍ (പ്രസിഡണ്ട്) ടി കെഹക്കീം (സെക്രട്ടറി)ജമാല്‍കേച്ചേരി (ട്രഷര്‍ ),എന്നിവരെ തെരഞ്ഞെടുത്തു.

 

 

ADVERTISEMENT
error: Content is protected !!