32.8 C
Kunnamkulam
Sunday, November 8, 2026
Home Bureaus Erumapetty എരുമപ്പെട്ടി കുണ്ടന്നൂരില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷം

എരുമപ്പെട്ടി കുണ്ടന്നൂരില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷം

6

എരുമപ്പെട്ടി പഞ്ചായത്തിലെ കുണ്ടന്നൂരില്‍ കാട്ടുപന്നികളുടെ ശല്യം അതിരൂക്ഷം. ചുങ്കം ഖാദി ട്രാന്‍സ്‌ഫോര്‍മറിന് സമീപം മേക്കാട്ടുകുളം ജോസഫിന്റെ വീട്ടുപറമ്പിലെ കൃഷി കഴിഞ്ഞ ദിവസം പന്നികള്‍ നശിപ്പിച്ചു.ഇരുപതോളം വാഴകളും കൊള്ളി, പൈനാപ്പിള്‍, കൂവ തുടങ്ങിയ വിളകളും കാട്ടുപന്നികള്‍ കുത്തി നശിപ്പിച്ചു.രാത്രിയിലാണ് കാട്ടുപന്നികള്‍ കൃഷിയിടത്തിലെത്തി വിളകള്‍ നശിപ്പിച്ചത്. പ്രദേശത്ത് കാട്ടുപന്നി ശല്യം വര്‍ധിക്കുന്നതില്‍ കര്‍ഷകര്‍ ആശങ്കയിലാണ്.

 

ADVERTISEMENT
error: Content is protected !!