30.3 C
Kunnamkulam
Sunday, November 8, 2026
Home Bureaus Punnayurkulam പാലയൂര്‍ ഏരിയ കൗണ്‍സിലിന്റെ വാര്‍ഷികവും കുടുംബസംഗമവും വജ്രജൂബിലി ആഘോഷവും നടത്തി

പാലയൂര്‍ ഏരിയ കൗണ്‍സിലിന്റെ വാര്‍ഷികവും കുടുംബസംഗമവും വജ്രജൂബിലി ആഘോഷവും നടത്തി

0

പാലയൂര്‍ ഏരിയ കൗണ്‍സിലിന്റെ 59-ാം വാര്‍ഷികവും കുടുംബസംഗമവും വജ്രജൂബിലി ആഘോഷവും സംഘടിപ്പിച്ചു. വാര്‍ഷിക സമ്മേളനം സി.സി. ആത്മീയ ഉപദേഷ്ടാവ് ഫാദര്‍ ജിക്സണ്‍ താഴത്തേല്‍ ഉദ്ഘാടനം ചെയ്തു.പാലയൂര്‍ ഏരിയ കൗണ്‍സിലിന്റെ വജ്രജൂബിലി ലോഗോ പൊന്നാനി കോണ്‍ഫറന്‍സ് ആത്മീയ ഉപദേഷ്ടാവ് ഫാദര്‍ ഷെബിന്‍ ചിറയത്ത് പ്രകാശനം ചെയ്തു.സി.സി. പ്രസിഡന്റ് കെ.കെ. പോള്‍സണ്‍ അധ്യക്ഷത വഹിച്ചു. മാതൃകാ കോണ്‍ഫറന്‍സ് അവാര്‍ഡ് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, കോണ്‍ഫറന്‍സ് ഫണ്ട് സ്വീകരണം എന്നിവയും ചടങ്ങില്‍ നടന്നു.സി.സി. സെക്രട്ടറിയും വൈസ് പ്രസിഡന്റുമായ സിസ്റ്റര്‍ റീന ജെയിംസ്, പൊന്നാനി വിജയമാതാ കോണ്‍വെന്റ് മദര്‍ സിസ്റ്റര്‍ റീന പൊറുത്തൂര്‍, സി.സി. വൈസ് പ്രസിഡന്റും മേഖലാ കോര്‍ഡിനേറ്ററുമായ ബ്രദര്‍ ജെയ്സണ്‍ ടി.യു., എ.സി. പ്രസിഡന്റ് ബ്രദര്‍ എ.സി. ജോസഫ് ,പൊന്നാനി ഇടവക കൈക്കാരന്‍ സി. ബൈജു ചെറുവത്തൂര്‍, സി.സി. വനിതാ ജോയിന്റ് കണ്‍വീനര്‍ സിസ്റ്റര്‍ സ്റ്റിജി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.എന്നിവര്‍ സംസാരിച്ചു.വിശുദ്ധന്റെ ജീവചരിത്രം സി.സി. യൂത്ത് ജോയിന്റ് കണ്‍വീനര്‍ സി. പ്രജോതി അവതരിപ്പിച്ചു. കമ്മിറ്റി കണ്‍വീനര്‍മാര്‍, എ.സി. ഭാരവാഹികള്‍, സ്പിരിച്ച്വല്‍ ഡയറക്ടര്‍മാര്‍, പൊന്നാനി പള്ളി വികാരി ഫാദര്‍ ഫെബിന്‍ ചിറയത്ത്, അതിദേയ കോണ്‍ഫറന്‍സ് പ്രസിഡന്റ് ബ്രദര്‍ ജോയ് മഞ്ഞില തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!