പിതൃതര്‍പ്പണത്തിന് പേരു കേട്ട ചാവക്കാട് പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ തുലാമാസ വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകളില്‍ ആയിരക്ക വിശ്വാസികള്‍ പങ്കെടുത്തു. പുലര്‍ച്ചെ മുതല്‍ തന്നെ ബലിതര്‍പ്പണത്തിനായി വിശ്വാസികളുടെ വലിയ നിരയാണ് ക്ഷേത്രത്തില്‍ ദൃശ്യമായത്.പഞ്ചവടി വാ കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ മേല്‍ശാന്തി സുമേഷ് ശാന്തിയുടെ നേതൃത്വത്തില്‍ ഇരുപത്തഞ്ചോളം പരികര്‍മ്മികളുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ 2.30-ഓടെയാണ് ബലിതര്പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. തര്‍പ്പണത്തിനായി എത്തിയവര്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രസമിതി ഒരുക്കിയിരുന്നത്. പഞ്ചവടി വാകടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ രണ്ട് പന്തലുകളിലായി ഒരേസമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമുണ്ടായിരുന്നു.



