33.7 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty എരുമപ്പെട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി

എരുമപ്പെട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി

135

എരുമപ്പെട്ടി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തി. എരുമപ്പെട്ടി ടൗണ്‍ ത്വാഹ മസ്ജിദില്‍ മഹല്ല് പ്രസിഡന്റ് കെ.എ. അബ്ബാസ് പതാക ഉയര്‍ത്തി. മഹല്ല് ഖത്തീബ് അത്തീഖ് റഹ്‌മാന്‍ ബാഖവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് റാലി ആരംഭിച്ചു. ദഫ് സംഘങ്ങള്‍ റാലിക്ക് അകമ്പടിയേകി. റാലി കരിയന്നൂര്‍ കുഞ്ഞിപ്പാപ്പ ജാറത്തില്‍ സിയാറത്ത് നടത്തി. പ്രാര്‍ത്ഥനയ്ക്ക് മഖാം പള്ളി ഖത്തീബ് ശരീഫ് സുഹരി നെന്മാറ നേതൃത്വം നല്‍കി. ഇതിന് ശേഷം റാലി എരുമപ്പെട്ടി ജുമാ മസ്ജിദില്‍ സമാപിച്ചു. സമൂഹ പ്രാര്‍ത്ഥനയും മധുര വിതരണവും നേര്‍ച്ച ഭക്ഷണ വിതരണവും നടന്നു.

ADVERTISEMENT
error: Content is protected !!