എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ഇടം സാംസ്കാരിക വേദി എരുമപ്പെട്ടി മേഖല കണ്വെന്ഷന് ആവശ്യപ്പെട്ടു. നാല് പഞ്ചായത്തുകളിലെ രോഗികളുടെ ആശ്രയകേന്ദ്രമായ ഈ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് 24 മണിക്കൂറും സേവനം ലഭ്യമാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി പ്രൊവിഡന്‍സ് കോളേജില്‍ നടന്ന സമ്മേളനം പരിസ്ഥിതി പ്രവര്ത്തകന് എം. ആര്.രാഗേഷ് ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് മെമ്പര്‍ കെ.എ.ഫരീദലി അധ്യക്ഷനായി.ഇടം പ്രസിഡന്റ് കെ.ആര്.രാധിക,സെക്രട്ടറി കെ.എ.അക്ബര്‍ അലി,എന്‍.എസ്.സത്യന്, കെ.പി.ജയന്,പി.ടി.ശുശാന്ത്,വിജിനി മനീഷ് എന്നിവര്‍ സംസാരിച്ചു.
മേഖല പ്രസിഡന്റായി വിജിനി മനീഷ്,വൈസ് പ്രസിഡന്റ്മാരായി പി.ബി.ഭവ്യ,പി.ബി.ഷെല്‍,സെക്രട്ടറി ഇബ്രാഹിം പഴവൂര്‍, ജോയിന്റ് സെക്രട്ടറിമാരായി ഫസലു റഹീം,മഞ്ജുഷ സുരേഷ്,ഫിനാന്‍സ് സെക്രട്ടറിയായി സുനിത സച്ചിദാനന്ദ് എന്നിവരെ തെരഞ്ഞെടുത്തു. സുധീഷ് പറമ്പില്‍,പി.എം.രാധിക, ഉഷ മണികണ്ഠന്, കെ.എച്ച്.രാജേഷ് മാസ്റ്റര്‍,ഡോ.പി.എച്ച്.ഫര്‍ഹാന,കെ.സി.സന്ദീപ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍.
Home Bureaus Erumapetty എരുമപ്പെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം: ‘ഇടം’ സാംസ്കാരിക വേദി



