32 C
Kunnamkulam
Monday, November 9, 2026
Home Bureaus Perumpilavu മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന് പെരുമ്പിലാവില്‍ തുടക്കമായി

മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന് പെരുമ്പിലാവില്‍ തുടക്കമായി

0

 

ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നാടിനെ കൈപിടിച്ച് നടത്താന്‍ മെക് സെവന്‍ ഹെല്‍ത്ത് ക്ലബ്ബിന് പെരുമ്പിലാവില്‍ തുടക്കമായി. അന്‍സാര്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ഇന്റര്‍ നാഷ്ണല്‍ യോഗ ഗോള്‍ഡ് മെഡല്‍ ജേതാവും കളരിപയറ്റ് ഇന്‍സ്ട്രക്റ്ററുമായ സീനത്ത് കോക്കൂര്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്തംഗം സ്മിത മുരളി ചടങ്ങില്‍ മുഖ്യാതിഥിയായി. ആരോഗ്യം സംരക്ഷിക്കാന്‍ കൃത്യമായ വ്യായാമവും ചിട്ടയായ ജീവിതവും അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകള്‍ നാടിന് മാതൃകയാണെന്നും അവര്‍ പറഞ്ഞു. മെക് സെവന്‍ ചീഫ് ട്രെയിനര്‍ ജിതേഷ്, അന്‍സാര്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കെ.വി. മുഹമ്മദ്, മെക് സെവന്‍ പെരുമ്പിലാവ് രക്ഷാധികാരി പി. മുനീര്‍, കെ.എം. അബ്ദുറഹ്‌മാന്‍, മുഹമ്മദ് പറേമ്പാടം എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.എല്ലാ ദിവസവും രാവിലെ 6 മുതല്‍ 6.30 വരെ അന്‍സാര്‍ ക്യാമ്പസിലാണ് വ്യായാമം. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന വ്യായാമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 96338 29568 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്

 

ADVERTISEMENT
error: Content is protected !!