32 C
Kunnamkulam
Monday, November 9, 2026
Home Bureaus Punnayurkulam പൗലോസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ 28-ാം ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

പൗലോസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ 28-ാം ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു

5

അഞ്ഞൂര്‍ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയില്‍ പൗലോസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ 28-ാം ഓര്‍മ്മപെരുന്നാള്‍ ആഘോഷിച്ചു. മൂവാറ്റുപുഴ രൂപത അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവകയുടെ ഗോള്‍ഡന്‍ ജൂബിലി ദീപം തെളിയിക്കലും അദ്ദേഹം നിര്‍വഹിച്ചു. 2026 – 27 ജൂബിലി ഒരുക്ക വര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് ജൂബിലി കലണ്ടര്‍ കുന്നംകുളം മേഖലാ വികാരി ഫാദര്‍ ഷാജു വെട്ടികാട്ടില്‍ പ്രകാശനം ചെയ്തു. മാര്‍ പീലക്‌സിനോസ് വിദ്യാഭ്യാസ അവാര്‍ഡ്, ടി എസ് അരുണിമ, വി ജെ എല്‍ഗാ ജോയ് എന്നിവര്‍ക്ക് വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജില്‍സി ബാബു വിതരണം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് മെമ്പര്‍ മില്‍ന സിന്റോ, സിസ്റ്റര്‍ ജോസ്മി എസ് ഐ സി, അഡ്വക്കേറ്റ് എല്‍ദോ പുക്കുന്നേല്‍, അന്നമ്മ ബേബി, തുടങ്ങി മറ്റു വൈദികരും സംസാരിച്ചു. നേര്‍ച്ച ഭക്ഷണം വിതരണവുമുണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!