ശുചിത്വമിഷനും തദ്ധേശ സ്വയം ഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന നിര്‍മലം – പുതുയുഗ ശുചിത്വ കേരളം പ്രവര്‍ത്തനത്തിന്റെ പോര്‍ക്കുളം പഞ്ചായത്ത്തല പരിപാടി അക്കിക്കാവ് 7-ാം വാര്‍ഡില്‍ സംഘടിപ്പിച്ചു. പോര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജോതിഷ് ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തുഷാര സുബീഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മറ്റി ചെയര്മാന്മാരായ.തമ്പി കെ ജോബ്, രേഖ ജയറാം, മെമ്പര്‍മാരായ പി.പ്രവീണ്‍ കുമാര്‍, കെ.ഉണ്ണികൃഷ്ണന്, കെ.കെ രതീഷ്, വിജിത പ്രജി, പ്രിയ ഹരി കുമാര്‍, അസി സെക്രട്ടറി പരമേശ്വരന് നമ്പൂതിരി ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രാംരാജ്, നിമല്‍ തുടങ്ങിയവര്‍ സംസാരിച്ചു.



