സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 18 ാമത് ചാവക്കാട് മേഖല ‘മുസാബഖ’ ഇസ്ലാമിക കലാസാഹിത്യ മത്സരത്തില്‍, 212 പോയിന്റുമായി വടക്കേക്കാട് റെയ്ഞ്ച് ഓവറോള്‍ ചാമ്പ്യന്മാരായി. അകലാട് നടന്ന മത്സരങ്ങള്‍ക്ക് ചാവക്കാട് മേഖല പ്രസിഡന്റ് മജീദ് ഫൈസി പതാക ഉയര്‍ത്തിയതോടെ തുടക്കമായി. അഞ്ച് വേദികളിലായിട്ടാണ് മത്സര പരിപാടികള്‍ സംഘടിപ്പിച്ചത്. ചാവക്കാട് മേഖലയിലെ 7 റേഞ്ചുകളില്‍ നിന്നായി ഇരുന്നൂറിലധികം വിദ്യാര്‍ത്ഥികള്‍, എട്ട് വിഭാഗങ്ങളിലായി 64 ഇനങ്ങളില്‍ മത്സരിച്ചു. 199 പോയിന്റ്റുമായി തൊഴിയൂര്‍ റെയിഞ്ച് രണ്ടാം സ്ഥാനവും, 191 പോയിന്റ്റുമായി ഗുരുവായൂര്‍ റെയിഞ്ച് മൂന്നാം സ്ഥാനവും സ്വന്തമാക്കി. സമാപന സമ്മേളത്തില്‍ മേഖല പ്രസിഡന്റ് മജീദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അബ്ദുല്‍ കാദര്‍ ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ സാലിഹ് ഫൈസി വിജയികളെ പ്രഖ്യാപിച്ചു. വിജയികള്‍ക്കുളള സമ്മാനദാനം മേഖല പ്രസിഡന്റ് മജീദ് ഫൈസി, അബ്ദുല്‍കാദര്‍ ദാരിമി, സലാം മുസ്ലിയാര് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഗുരുവായൂര്‍ റെയ്ഞ്ച് സെക്രട്ടറി ശാഹുല്‍ ഹമീദ് റഹ്മാനി സ്വാഗതവും ജാബിര്‍ ഫൈസി നന്ദിയും പറഞ്ഞു.



