കുണ്ടന്നൂര്‍ തലശ്ശേരി പാതയില്‍ കുണ്ടന്നൂര്‍ ചുങ്കം മരക്കമ്പനിക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. മുന്നില്‍ പോവുകയായിരുന്ന കാര്‍ ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് ഈ കാറിന് പുറകില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.



