28.2 C
Kunnamkulam
Monday, November 9, 2026
Home Bureaus Punnayurkulam ലഹരി മരുന്ന് വേട്ട ; സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടു പേര്‍ പിടിയില്‍

ലഹരി മരുന്ന് വേട്ട ; സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടു പേര്‍ പിടിയില്‍

0

 

അകലാട് ഒറ്റയിനിയില്‍ എക്‌സൈസിന്റെ ലഹരി മരുന്ന് വേട്ട;സിന്തറ്റിക് മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി രണ്ടു പേര്‍ പിടിയിലായി.അകലാട് കോല്‍ക്കാരന്‍ വീട്ടില്‍ 21 വയസ്സുള്ള ആദില്‍, അകലാട് കാര്യാടത്ത് വീട്ടില്‍ 26 വയസ്സുള്ള ഫഹദ് എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി.ജെ റിന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരില്‍നിന്ന് 5.303 ഗ്രാം മെത്താഫിറ്റാമിന്‍ കണ്ടെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ മിന്നല്‍ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍ അകലാട് സ്വദേശികളായ രണ്ടുപേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി.വി അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് നിതിന്‍ മാധവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.കെ സെല്‍വി, എം.ആര്‍ രാഹുല്‍, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ നിഷ എന്നിവരും പ്രതികളെ പിടികൂടിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!