28.2 C
Kunnamkulam
Monday, November 9, 2026
Home Bureaus Punnayurkulam വടക്കേക്കാട് വട്ടംപാടത്ത് വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

വടക്കേക്കാട് വട്ടംപാടത്ത് വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

11
(പ്രതീകാത്മക ചിത്രം)

വടക്കേകാട് വട്ടംപാടത്ത് തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരുക്ക്. വട്ടംപാടം ഐസിഎ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി ഫാത്തിമത്തുല്‍ ഫയ്ഹ, കൊടിമരം റോഡ് തെക്കേകോമത്ത് ഷരീഫ് (52), അതിഥി തൊഴിലാളി എന്നിവര്‍ക്കാണ് പരുക്കേറ്റത്. നായയുടെ കടിയില്‍ നിന്നു രക്ഷപ്പെടാന്‍ ഓടുന്നതിനിടെ വീണ് ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഹസ്ബിന്‍ മുഹമ്മദിനും പരിക്കേറ്റു. ഫയ്ഹയും ഷരീഫും ഹസ്ബിനും ആശുപത്രിയില്‍ ചികിത്സ തേടി. അതിഥി തൊഴിലാളിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. നായയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തൃശൂരില്‍ നടത്തിയ പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ADVERTISEMENT
error: Content is protected !!