ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍പും അരണും ഫൗണ്ടേഷന്‍ പോര്‍ക്കുളത്തെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കും ദീപാവലി കോടിയും മധുര പലഹാരങ്ങളും നല്‍കി ആദരിച്ചു. അക്കിക്കാാവ് മുനിയാണ്ടി വിലാസ് ഹോട്ടലില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഹോട്ടല്‍ മാനേജരും അന്‍പും അരണും ഫൗണ്ടേഷന്‍ ട്രഷററും, പോര്‍ക്കുളം സേവാഭാരതി യൂണിറ്റ് പ്രസിഡന്റുമായ സി. മഹേഷ് സമ്മാന കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ പ്രവീണ്‍കുമാര്‍, രേഖ ജയറാം, മഹേഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. പോര്‍ക്കുളം സേവാഭാരതി ആയാമം കണ്‍വീനര്‍ സുധീര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Home Bureaus Perumpilavu ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ദീപാവലി സമ്മാനവുമായി അന്‍പും അരണും ഫൗണ്ടേഷന്‍



