ആഘോഷങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ മനുഷ്യത്വത്തിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും വേറിട്ട സന്ദേശം പകര്‍ന്ന് മൂലേപ്പാട് കിഴക്കുമുറി പെരുന്നാള്‍ സംഘം വേറിട്ട മാതൃകയായി. ഭിന്നശേഷിക്കാരനായ ജോഷി ജോണിനെ ബാന്‍ഡ് സെറ്റിന്റെ നടുവില്‍ നിര്‍ത്തി നൃത്തം ചെയ്യാന്‍ അവസരമൊരുക്കിയ ടിങ്കു ജോസിന്റെ നിലപാട് ഗ്രാമത്തിന് മാതൃകയായി. ഭിന്നശേഷിക്കാര്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, ചേര്ത്തുനിര്ത്തപ്പെടേണ്ടവരാണ് എന്ന വലിയ സന്ദേശമാണ് ഈ പ്രവര്‍ത്തനത്തിലൂടെ സംഘം സമൂഹത്തിന് മുന്നില്‍ പങ്കുവെച്ചത്.. പരിപാടിക്കുശേഷം മൂലേപ്പാട് കിഴക്കുമുറി പെരുന്നാള്‍ സംഘത്തിലെ ഓരോ അംഗങ്ങളോടും ജോഷി ജോണ്‍ നന്ദി അറിയിച്ചു.
തങ്ങളെപ്പോലുള്ള ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഇനിയും കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരണമെന്നാണ് ആഗ്രഹമെന്നും ജോഷി പറഞ്ഞു.ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന് കുന്നംകുളം ഏരിയ ട്രഷറര്‍ കൂടിയാണ് ജോഷി ജോണ്‍.
Home Bureaus Perumpilavu പെരുന്നാൾ ആഘോഷത്തിൽ മാതൃകയായി മൂലേപ്പാട് കിഴക്കുമുറി സംഘം; ചേർത്തുപിടിക്കലിന്റെ വേറിട്ട കാഴ്ച



