32.3 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Perumpilavu പെരുമ്പിലാവ് – പട്ടാമ്പി പാത: നവംബർ 15-നകം ടാറിങ് പൂർത്തിയാകുമോ? ആശങ്കയിൽ നാട്ടുകാർ

പെരുമ്പിലാവ് – പട്ടാമ്പി പാത: നവംബർ 15-നകം ടാറിങ് പൂർത്തിയാകുമോ? ആശങ്കയിൽ നാട്ടുകാർ

0

പെരുമ്പിലാവ് – പട്ടാമ്പി പാതയില്‍ നിര്‍മ്മാണം നടക്കുന്ന ചാലിശ്ശേരി മുതല്‍ കൂറ്റനാട് വരെയുള്ള ഭാഗം നവംബര്‍ 15 നകം ടാറിങ് നടത്താനുള്ള തീരുമാനം സമയപരിധിക്കുള്ളില്‍ നടപ്പാകുമോ എന്ന ആശങ്കയില്‍ നാട്ടുകാര്‍. പൊതുമരാമത്ത് മന്ത്രിയാണ് ഈ ഭാഗത്തെ നിര്‍മാണ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നത്. തൃശൂര്‍ ജില്ലാതിര്‍ത്തി തണത്ര പാലത്തിന് സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം റോഡ് ടാറിങ് പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ വീണ്ടും ആരംഭിച്ചത്. വി.ടി. ബല്‍റാം എം.എല്‍.എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ഒക്ടോബര്‍ അവസാനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ചാലിശ്ശേരി മുതല്‍ കൂറ്റനാട് വരെയുള്ള റോഡ് നവംബര്‍ 15 നകം ടാറിങ് നടത്താന്‍ നിര്‍ദേശം നല്‍കിയത്.

ADVERTISEMENT
error: Content is protected !!