പൊരിവെയിലത്ത് ആശ്വാസമായി സിസിടിവി വേദിയിലെ സ്റ്റുഡിയോ….ലഭ്യമായ ഈ സൗകര്യം ഗ്രീന്‍ റൂമാക്കി മാറ്റി മത്സരാര്‍ഥികള്‍. കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്ശിപ്പിക്കുവാന് മാത്രമല്ല ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസവുമായിട്ടാണ് സിസിടിവി സ്റ്റുഡിയോ ഇവര്‍ ഉപയോഗപ്പെടുത്തിയത്. ബ്രഹ്മകുളം സെന്റ് തെരേസാസ് സ്കൂളിന് സമീപം സെന്റ്് തോമസ് ദേവാലയ അങ്കണത്തിലാണ് കലോത്സവത്തിലെ മൂന്നാം വേദി പ്രവര്‍ത്തിക്കുന്നത്. മേളയുടെ രണ്ടാംദിനമായ ഇന്ന് ഇവിടെ ഹൈസ്കൂള്‍ വിഭാഗം ബാന്‍ഡ് മേളം, ക്ലാരനെറ്റ്, ബ്യൂഗിള്‍, സംസ്്കൃത കലോത്സവത്തിലെ സംസ്കൃത നാടകം, കൂട്ടിയാട്ടം എന്നിവയാണ് ഉണ്ടായിരുന്നത്. വെയിലിന് കാഠിന്യമേറിയതോടെയാണ് കുട്ടികള്‍ മേക്കപ്പിടുവാനും മത്സരംകഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ ആശ്വാസത്തോടെ ഇരിക്കാനുമായി സിസിടിവിയുടെ സ്റ്റുഡിയോയില്‍ എത്തിയത്.



