വടക്കേ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കിരെ ക്രിസ്ത്യന്‍ പ്രസ് ക്ലബ്ബിന്റെ പ്രതിഷേധം വ്യാഴാഴ്ച നടക്കും. വൈകീട്ട് 5 മണിക്ക് കുന്നംകുളം കൊള്ളന്നൂര്‍ ഓഡിറ്റോറിയത്തിലാണ് പ്രതിഷേധ യോഗം. ഡോ.സാജന്‍ സി.ജേക്കബ്ബ് , പാസ്റ്റര്‍ സുരേഷ് എടക്കളത്തൂര്‍, ബ്രദര്‍ ബഞ്ചമിന്‍ ഇട്ടൂപ്പ് , പാസ്റ്റര്‍ ഇമ്മാനുവേല്‍ ജോര്‍ജ്ജ് , ബ്രദര്‍ ഷാജു.കെ.ജോസ്, പാസ്റ്റര്‍ അബ്രഹാം പി.യു. എന്നിവര്‍ സംസാരിക്കും. ക്രിസതീയ പ്രസിദ്ധീകരണങ്ങള്‍ക്ക് ആര്‍.എന്‍.ഐ. രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാതിരിക്കല്‍, പോസ്റ്റ് ഓഫീസില്‍ നിന്ന് ആവശ്യത്തിനുള്ള സ്റ്റാമ്പ് നല്‍കാതിരിക്കല്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന നീതി നിഷേധത്തിനെതിരെയാണ് ക്രിസ്ത്യന്‍ പ്രസ്സ് ക്ലബ്ബ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
Home Bureaus Kunnamkulam വടക്കേ ഇന്ത്യയിലെ ക്രൈസ്തവ വേട്ടയ്ക്കെതിരെ കുന്നംകുളത്ത് ക്രിസ്ത്യൻ പ്രസ് ക്ലബ്ബിന്റെ പ്രതിഷേധ യോഗം



