ബിജെപി വേലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വേലൂര്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ പ്രതിഷേധ ജനസഭ നടത്തി. എസ് ഐ ആറുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്നത് രാഷ്ട്രീയ കോമാളിത്തരങ്ങളാണെന്നും ഇത് ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുന്നതിനാണ് ജനസഭയെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ ജന. സെക്രട്ടറി അനീഷ് മാസ്റ്റര്‍ പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സുനീഷ് മമ്പറമ്പില്‍ അധ്യക്ഷനായ പ്രതിഷേധ പരിപാടിയില്‍ ജില്ലാ സെക്രട്ടറി ഷിനി സുനിലന്, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി യദുകൃഷ്ണന് കുറുമാല്‍, മണ്ഡലം വൈസ് പ്രസിഡണ്ട് മുകുന്ദന് വേലൂര്‍, ട്രഷറര്‍ എ പി സുജീഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ അശോകന് മമ്പറമ്പില്‍, എ എ രാജന്,
ബി എം എസ് പഞ്ചായത്ത് ജന സെക്രട്ടറി സന്തോഷ് മണലിക്കാവ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ജന. സെക്രട്ടറി സുരേഷ് തിരുത്തിയില്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് വി പി ഷാജി നന്ദിയും പറഞ്ഞു.



